കോപയില്‍ ഉറുഗ്വേയ്ക്കു ജപ്പാന്റെ സമനില പൂട്ട്; ക്വാര്‍ട്ടര്‍ ഉറപ്പിച്ചു

ജപ്പാന്റെ രണ്ടുഗോളും കോജി മിയോഷിയിലൂടെയായിരുന്നു

Update: 2019-06-21 06:32 GMT

സാവോപോളോ: കോപാ അമേരിക്കയുടെ ഗ്രൂപ്പ് സിയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഉറുഗ്വേ്വയെ സമനിലയില്‍ തളച്ച് ജപ്പാന്‍. 2-2 ഗോള്‍ ശരാശരിയിലാണ് ഏഷ്യന്‍ റണ്ണേഴ്‌സ് അപ്പായ ജപ്പാന്‍ മുന്‍ ചാംപ്യന്‍മാരെ കുരുക്കിയത്. ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനെ തകര്‍ത്ത ഉറുഗ്വേയ്ക്ക് ജപ്പാനെതിരേയുള്ള പോരാട്ടം കടുത്തതായിരുന്നു. ജപ്പാന്‍ ആദ്യമല്‍സരത്തില്‍ തോറ്റതിനാല്‍ അവര്‍ക്ക് ജയമോ സമനിലയോ ആവശ്യമായിരുന്നു. തുടര്‍ന്ന് മിന്നും ഫോമിലായിരുന്നു ഏഷ്യന്‍ ശക്തികളുടെ ആക്രമണം. ജപ്പാന്റെ രണ്ടുഗോളും കോജി മിയോഷിയിലൂടെയായിരുന്നു. 25ാം മിനിറ്റിലാണ് ആദ്യ ഗോള്‍. തുടര്‍ന്ന് 32ാം മിനിറ്റില്‍ ഉറുഗ്വേയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ബാഴ്‌സ സ്‌െ്രെടക്കര്‍ ലൂയിസ് സുവാരസ് വലയിലെത്തിച്ചു. 1-1 സമനിലയില്‍ തുടങ്ങിയ രണ്ടാം പകുതിയില്‍ 59ാം മിനിറ്റിലൂടെ മിയോഷി വീണ്ടും ഉറുഗ്വേ വല കുലുക്കി. എന്നാല്‍ ലീഡ് അധികം നില്‍ക്കും മുമ്പേ 66ാം മിനിറ്റില്‍ ജോസ് ഗിമനസീലൂടെ ഉറുഗ്വേ സമനില നേടി. ആദ്യ മല്‍സരം ജയിച്ചതിനാല്‍ ഒരു ജയവും സമനിലയുമായി ഉറുഗ്വേ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ഗ്രൂപ്പ് സിയിലെ മറ്റൊരു മല്‍സരത്തില്‍ ചിലി ഇകഡോറിനെ നേരിടും. ആദ്യ മല്‍സരത്തില്‍ ചിലി ജപ്പാനെ 4-0ത്തിന് തോല്‍പ്പിച്ചിരുന്നു. ഇകഡോറാവട്ടെ ഉറുഗ്വേയോട് ആദ്യ മല്‍സരത്തില്‍ 4-0നും തോറ്റിരുന്നു.

Tags:    

Similar News