ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി; സന്ദീപ് സിങിന് സീസണ്‍ നഷ്ടപ്പെട്ടേക്കും

പ്ലേ ഓഫ് സ്വപനം കാണുന്ന ബ്ലാസ്റ്റേഴ്‌സിന് സന്ദീപിന്റെ പരിക്ക് കടുത്ത തിരിച്ചടിയാവും.

Update: 2023-01-23 12:30 GMT


കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം സന്ദീപ് സിങിന്റെ പരിക്ക് സാരമുള്ളതെന്ന് റിപ്പോര്‍ട്ട്. സന്ദീപിന് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം എഫ് സി ഗോവയ്‌ക്കെതിരായ മല്‍സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് താരത്തിന് പരിക്കേറ്റത്. എഫ് സി ഗോവാ താരം സാവിയര്‍ ഗാമയുമായി കൂട്ടിയിടിച്ചാണ് സന്ദീപ് സിങിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയ്ക്ക് സ്റ്റിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലിനും താരത്തിന് പരിക്കേറ്റിരുന്നു. പ്ലേ ഓഫ് സ്വപനം കാണുന്ന ബ്ലാസ്റ്റേഴ്‌സിന് സന്ദീപിന്റെ പരിക്ക് കടുത്ത തിരിച്ചടിയാവും. പ്രതിരോധ നിരയിലെ സുപ്രധാന താരത്തിന്റെ അഭാവം ടീമിനെ ബാധിക്കും. താരത്തിന്റെ പരിക്കില്‍ സങ്കടമുണ്ടെന്ന് കോച്ച് ഇവാന്‍ വുകമനോവിച്ച് അറിയിച്ചു.




Tags:    

Similar News