സ്പാനിഷ് ലീഗ്; മാഡ്രിഡ് ഡെര്‍ബി റയലിന്

അത്‌ലറ്റിക്കോ മാഡ്രിഡിനെ കരീം ബെന്‍സിമയുടെ ഏകഗോളിലൂടെയാണ് റയല്‍ തോല്‍പ്പിച്ചത്.

Update: 2020-02-01 18:24 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് റയലിന് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ കരീം ബെന്‍സിമയുടെ ഏകഗോളിലൂടെയാണ് റയല്‍ തോല്‍പ്പിച്ചത്. ജയത്തോടെ സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയലിന് ആറ് പോയിന്റിന്റെ ലീഡായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 43 പോയിന്റാണുള്ളത്.

56ാം മിനിറ്റിലാണ് ബെന്‍സിമയുടെ ഗോള്‍. ഈ സീസണില്‍ ഗോള്‍ സ്‌കോറര്‍മാരില്‍ സ്പാനിഷ് ലീഗില്‍ ബെന്‍സിമ രണ്ടാം സ്ഥാനത്താണ് (13). ഒന്നാം സ്ഥാനത്ത് ലയണല്‍ മെസ്സിയാണ് (14). തോല്‍വിയോടെ അത്‌ലറ്റിക്കോ അഞ്ചാം സ്ഥാനത്താണ്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ എസ്പാനിയോളിനെ ഗ്രനേഡ 2-1ന് തോല്‍പ്പിച്ചു. 

Tags:    

Similar News