റൊണാള്‍ഡോ ഇല്ല; സീരി എയില്‍ യുവന്റസിന് ആദ്യ തോല്‍വി

രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ ജെനോവ താരം സ്റ്റുറാറോയാണ് ആദ്യ ഗോള്‍ നേടിയത്. മുന്‍ യുവന്റസ് താരമായ സ്റ്റുറാറോ ലോണ്‍അടിസ്ഥാനത്തില്‍ ജെനോവയില്‍ എത്തിയതാണ്. 81ാം മിനിറ്റില്‍ ഗോറന്‍ പാന്‍ഡേവാണ് രണ്ടാം ഗോള്‍ നേടിയത്.

Update: 2019-03-17 19:08 GMT

ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ജെനോവയ്‌ക്കെതിരേ ഇറങ്ങിയ യുവന്റസിന് തോല്‍വി. സീരി എയിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസിന്റെ ആദ്യ തോല്‍വിയാണിത്. 2-0 ത്തിനാണ് യുവന്റസിന്റെ തോല്‍വി. ഡിബാലയടക്കമുള്ള പ്രമുഖ താരങ്ങള്‍ ടീമിലുണ്ടായിരുന്നിട്ടും യുവന്റസ് തോല്‍ക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ഇരുടീമും ഗോള്‍ നേടിയില്ല. രണ്ടാം പകുതിയില്‍ 72ാം മിനിറ്റില്‍ ജെനോവ താരം സ്റ്റുറാറോയാണ് ആദ്യ ഗോള്‍ നേടിയത്. മുന്‍ യുവന്റസ് താരമായ സ്റ്റുറാറോ ലോണ്‍അടിസ്ഥാനത്തില്‍ ജെനോവയില്‍ എത്തിയതാണ്. 81ാം മിനിറ്റില്‍ ഗോറന്‍ പാന്‍ഡേവാണ് രണ്ടാം ഗോള്‍ നേടിയത്. പാന്‍ഡേവ് മാസിഡോണിയന്‍ താരമാണ്. സീസണില്‍ 27 മല്‍സരങ്ങള്‍ക്ക് ശേഷമുള്ള യുവന്റസിന്റെ ആദ്യ തോല്‍വിയാണിത്.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ച യുവന്റസിന് തോല്‍വി വന്‍ ആഘാതമായിരിക്കുകയാണ്. യുറോകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായാണ് 9 മാസങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിലേക്ക് പോയത്. ഇതേ തുടര്‍ന്നാണ് താരം അവധിയെടുത്തത്.

Tags:    

Similar News