രക്ഷകനായി റൊണാള്‍ഡോ; അറ്റ്‌ലാന്റയോട് സമനില പിടിച്ച് യുവന്റസ്

Update: 2020-07-12 06:39 GMT

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീട പോരാട്ടം പുരോഗമിക്കവെ യുവന്റസിന് സമനില. മൂന്നാം സ്ഥാനക്കാരായ അറ്റ്‌ലാന്റയോട് 2-2 സമനിലയാണ് യുവന്റസ് വഴങ്ങിയത്. തോല്‍വിയില്‍ നിന്ന് യുവന്റസിനെ രക്ഷിച്ചത് റൊണാള്‍ഡോയുടെ രണ്ട് പെനാല്‍റ്റികളാണ്. രണ്ടുതവണ ലീഡ് നേടിയ അറ്റ്‌ലാന്റ ജയം കൈവിടുകയായിരുന്നു. 16, 80 മിനിറ്റുകളില്‍ സപാറ്റാ, മെലിനോവിസ്‌കി എന്നിവരിലൂടെയാണ് അറ്റ്‌ലാന്റ ഗോള്‍ നേടിയത്. 55, 90 മിനിറ്റുകളിലാണ് റൊണാള്‍ഡോ പെനാല്‍റ്റികളിലൂടെ രണ്ട് ഗോളുകള്‍ നേടിയത്. ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് 76 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനക്കാരായ ലാസിയോ ഇന്ന് തോല്‍വി നേരിട്ടു. എട്ടാമതുള്ള സസ്സുഓളയോട് 2-1നാണ് ലാസിയോയുടെ തോല്‍വി.

Juv 2-2 Ata: Juventus survive Atalanta scare

Tags: