ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടര്‍ന്നേക്കും

അടുത്ത സീസണില്‍ കാണാനാകുമെന്നും സെര്‍ബിയക്കാരനായ കോച്ച് അറിയിച്ചു.

Update: 2022-03-21 18:08 GMT


പനാജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് അവിസ്മരണീയ കുതിപ്പ് നല്‍കിയ കോച്ച് ഇവാന്‍ വുകോമനോവിച്ച് അടുത്ത സീസണിലും ക്ലബ്ബില്‍ തുടര്‍ന്നേക്കും. ഇതിനുള്ള സൂചന ഇവാന്‍ നല്‍കി. ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് കോച്ച് അറിയിച്ചു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബിനും ഇവാനെ കോച്ചായി നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ തുടരും. അടുത്ത സീസണില്‍ കാണാനാകുമെന്നും സെര്‍ബിയക്കാരനായ കോച്ച് അറിയിച്ചു.




Tags:    

Similar News