ക്രിസ്റ്റിയിലൂടെ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് യുവന്റസിന്
സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോളിലാണ് എ സി മിലാനെ തോല്‍പ്പിച്ച് യുവന്റ്‌സ് കിരീടത്തില്‍ മുത്തമിട്ടത്.
ജിദ്ദ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ യുവന്റസിന് റെക്കോഡ് കിരീടനേട്ടം. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോളിലാണ് എ സി മിലാനെ തോല്‍പ്പിച്ച് യുവന്റ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. തുടര്‍ച്ചയായി ഏഴാം തവണയാണ് യുവന്റസിന്റെ ഈ നേട്ടം. ഇതിനു മുമ്പു ഒരു തവണയും യുവന്റസ് സൂപ്പര്‍ കപ്പ് നേടിയിരുന്നു. ഏഴ് തവണ കിരീടം നേടിയ എസി മിലാന്റെ റെക്കോഡാണ് യുവന്റസ് തകര്‍ത്തത്. സെരി എ ചാംപ്യന്‍മാരും കോപ്പ ഇറ്റാലിയ ജേതാക്കളും തമ്മിലാണ് ഇറ്റാലിയന്‍ കപ്പില്‍ ഏറ്റുമുട്ടുക.