സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോന്ച കേരളാ ബ്ലാസ്റ്റേഴ്സില്‍
മാഡ്രിഡിലെ എല്‍ എസ്കോറിയയില്‍ ജനിച്ച സിഡോന്ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി.2018-19 ഇല് ജെംഷെഡ്പുര്‍ എഫ് സി യ്ക്ക് വേണ്ടി കളിച്ചുകൊണ്ടു ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ചു. റയല്‍ സാരഗോസാ, അല്ബാസെ റ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും 28 കാരനായ സെര്‍ജിയോ സിഡോന്ച കളിച്ചിട്ടുണ്ട്
കൊച്ചി: സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോന്ചയുമായി കേരളം ബ്ലാസ്റ്റേഴ്സ് കരാറില്‍ ഒപ്പിട്ടു. മാഡ്രിഡിലെ എല്‍ എസ്കോറിയയില്‍ ജനിച്ച സിഡോന്ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി.2018-19 ഇല് ജെംഷെഡ്പുര്‍ എഫ് സി യ്ക്ക് വേണ്ടി കളിച്ചുകൊണ്ടു ഐ എസ് എല്ലില്‍ അരങ്ങേറ്റം കുറിച്ചു. റയല്‍ സാരഗോസാ, അല്ബാസെ റ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും 28 കാരനായ സെര്‍ജിയോ സിഡോന്ച കളിച്ചിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ടീമംഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്ച പറഞ്ഞു.
സെര്‍ജിയോ സിഡോന്ച പല പൊസിഷനുകളിലും കളിക്കാന്‍ മികവുള്ള താരമാണെന്നും ഗോള്‍ നേടാനും അസിസ്റ്റ് ചെയ്യാനും പ്രതിഭയുള്ള ഓള്‍റൗണ്ട് ഫുട്ബോളര് ആയ അദ്ദേഹവുമൊത്തുള്ള പുതിയ ഐ എസ് ഏല് സീസണ് അസദ്യകരമാകുമെന്നും ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് എല്‍ക്കോ ഷറ്റോറി പറഞ്ഞു. എല്‍ക്കോ ഷറ്റോറിയെ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന മൂന്നാമത്ത വിദേശ താരമാണ് സിഡോന്ച. നേരത്തെ നൈജീരിയന്‍ സ്ട്രൈക്കര്‍ ബെര്‍ത്തലോമിയോ ഓഗ്ബച്ചെ, സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസ് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലത്തിച്ചിരുന്നു. പോയ സീസണില കനത്ത തിരിച്ചടിക്ക് വരാന്‍ പോകുന്ന സീസണില്‍ പരിഹാരം കണ്ടെത്തുകയാണ് ഇത്തവണ മികച്ച ടീമൊരുക്കത്തിലൂടെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.