ഐഎസ്എല്‍: മഞ്ഞപ്പടയുടെ ജേഴ്‌സി ഇനി ആരാധകര്‍ ഒരുക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി കിറ്റ് ഡിസൈനിങ് മല്‍സരം സംഘടിപ്പിക്കുന്നു.കൊവിഡ് മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന മുന്‍നിര പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ കാംപയ്‌നായ #സല്യൂട്ട്ഔര്‍ഹീറോസ് #SaluteOurHeroes എന്നതായിരിക്കും ജേഴ്‌സി രൂപകല്‍പ്പനയുടെ തീം. ഈ കിറ്റ് അവരുടെ ധീരമായ ഹൃദയങ്ങള്‍ക്ക് ഒരു ആദരവ് അര്‍പ്പിക്കുന്നതാകും. 2020 ജൂലൈ 17 മുതല്‍ 26 വരെ മല്‍സരത്തിനായി ഡിസൈനുകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുത്ത ഡിസൈന്‍ ഐഎസ്എല്‍ സീസണ്‍ 7നായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും

Update: 2020-07-17 13:18 GMT

കൊച്ചി: ഐഎസ്എല്‍ സീസണ്‍ 7 ലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ജേഴ്‌സികള്‍ ഡിസൈന്‍ ചെയ്യാന്‍ ആരാധകര്‍ക്ക് അവസരമൊരുക്കി കെബിഎഫ്സി. ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ മല്‍സരത്തില്‍ ധരിക്കുന്നത്തിനുള്ള ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്‌സി ഡിസൈന്‍ചെയ്യാനുള്ള അവസരമാണ് ആരാധകര്‍ക്ക് ഇതിലൂടെ ലഭിക്കുക. കൊവിഡ് മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി അക്ഷീണം പ്രവര്‍ത്തിക്കുന്ന മുന്‍നിര പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ കാംപയ്‌നായ #സല്യൂട്ട്ഔര്‍ഹീറോസ് #SaluteOurHeroes എന്നതായിരിക്കും ജേഴ്‌സി രൂപകല്‍പ്പനയുടെ തീം. ഈ കിറ്റ് അവരുടെ ധീരമായ ഹൃദയങ്ങള്‍ക്ക് ഒരു ആദരവ് അര്‍പ്പിക്കുന്നതാകും.

2020 ജൂലൈ 17 മുതല്‍ 26 വരെ മല്‍സരത്തിനായി ഡിസൈനുകള്‍ സമര്‍പ്പിക്കാം. തിരഞ്ഞെടുത്ത ഡിസൈന്‍ ഐഎസ്എല്‍ സീസണ്‍ 7നായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്‌സി അവതരിപ്പിക്കല്‍ ചടങ്ങില്‍ പങ്കാളിയാകാനുള്ള അവസരം ലഭിക്കും.മല്‍സരത്തിന്റെ ഭാഗമാകുന്നത് വളരെ ലളിതമാണ്. മുകളില്‍ പറഞ്ഞ തീമിനെ അടിസ്ഥാനമാക്കി ഒരു ജേഴ്‌സി രൂപകല്‍പന ചെയ്യുകയും, അന്തിമ രൂപകല്‍പ്പന അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍#സല്യൂട്ട്ഔര്‍ഹീറോസ് #SaluteOurHeroes എന്ന ക്ലബ്ബിന്റെ ഹാഷ്ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യുകയുമാണ് ആരാധകന്‍ ചെയ്യേണ്ടത്.കൂടാതെ ഡിസൈനുകള്‍ ജെപിഇജി, പിഎന്‍ജി, അല്ലെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ JPEG/PNG/PDF)info@kbfcofficial.com ലേക്ക് ഇമെയില്‍ ചെയ്യാം. ഡിസൈന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://blog.keralablastersfc.in/kit-design-contest/ യില്‍ ലഭ്യമാണ്. 

Tags:    

Similar News