ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ പരിശീലകര്‍ക്ക് വിലക്ക്

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി, എടികെ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോയെയും വിലക്കിയിട്ടുണ്ട്.

Update: 2020-01-27 01:54 GMT

ന്യൂഡല്‍ഹി: കേരള ബ്ലാസ്‌റ്റേഴ്‌സ്, എടികെ പരിശീലകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരി 12ന് നടന്ന സൂപ്പര്‍ ലീഗില്‍ എടികെയ്‌ക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്ക്. ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരി, എടികെ പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബാസ് എന്നിവരെയാണ് വിലക്കിയത്. എടികെയുടെ ഗോള്‍കീപ്പിങ് പരിശീലകന്‍ പിന്‍ഡാഡോയെയും വിലക്കിയിട്ടുണ്ട്.

രണ്ട് മല്‍സരങ്ങളില്‍നിന്നാണ് ഷട്ടോരിയെ വിലക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപ പിഴയും നല്‍കണം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റേതാണ് നടപടി. ഇവരും രണ്ട് മല്‍സരങ്ങളില്‍ പുറത്തിരിക്കണം. ഹബാസ് ഒരുലക്ഷം രൂപയും പിന്‍ഡാഡോ രണ്ടുലക്ഷം രൂപയും പിഴയടയ്ക്കുകയും വേണം. എഐഎഫ്എഫ് നടത്തിയ അന്വേഷണത്തില്‍ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ 1-0ന് കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.  

Tags:    

Similar News