സ്വപ്‌ന കുതിപ്പിന് അവസാനം; കൊവിഡ് ബാധിച്ച ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി

ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സൂപ്പര്‍ ഫോമിലുള്ള ബെംഗളൂരു തളച്ചത്.

Update: 2022-01-30 16:12 GMT


പനാജി: തോല്‍വിയറിയാത്ത 10 മല്‍സരങ്ങളിലെ കൊമ്പന്‍മാരുടെ കുതിപ്പിന് ബെംഗളൂരു അവസാനം കുറിച്ചു.കൊവിഡിനെ തുടര്‍ന്ന് 18 ദിവസങ്ങള്‍ക്ക് ശേഷം ഒരു മല്‍സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സൂപ്പര്‍ ഫോമിലുള്ള ബെംഗളൂരു തളച്ചത്.


റോഷന്‍ സിങ് നയോറം ആണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്.കൊവിഡ് ബാധിതരായ നിരവധി താരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പരിശീലനം ആരംഭിച്ചത്. താരങ്ങളുടെ ഫിറ്റ്‌നെസ് ഇല്ലായ്മ ടീമിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു. ജയത്തോടെ ബെംഗളൂരൂ ടോപ് ഫോറിലേക്ക് കയറി. ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.


ഇരുടീമും തുടക്കം മുതലെ ആക്രമിച്ച് കളിച്ചിരുന്നു. ആദ്യപകുതിയില്‍ മികച്ച ഏഴോളം അവസരങ്ങള്‍ ബെംഗളൂരു സൃഷ്ടിച്ചിരുന്നു. 55ാം മിനിറ്റില്‍ ഒരു ഫ്രീകിക്കില്‍ നിന്നാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ പിറന്നത്. ഗോള്‍ വഴങ്ങിയതോടെ കൊമ്പന്‍മാരുടെ ഫോമും നഷ്ടപ്പെട്ടിരുന്നു. രണ്ടാം പകുതിയില്‍ കേരളം മൂന്നോളം അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബെംഗളൂരു ഗോളിയുടെ മികവ് കേരളത്തിന് തിരിച്ചടിയായി.





Tags:    

Similar News