ഐഎസ്എല്‍; ആദ്യപകുതി ബ്ലാസ്റ്റേഴ്‌സ് മുന്നില്‍; സഹലിന് ഗോള്‍

45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി.

Update: 2022-03-02 15:06 GMT
ഐഎസ്എല്‍; ആദ്യപകുതി ബ്ലാസ്റ്റേഴ്‌സ് മുന്നില്‍; സഹലിന് ഗോള്‍


വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുംബൈ എഫ്‌സിക്കെതിരായ മല്‍സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് മുന്നില്‍. 19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കൊമ്പന്‍മാര്‍ ലീഡെടുത്തത്. സഹല്‍ ഇന്ന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. മുംബൈ ഡിഫന്‍സിനെ വെട്ടിച്ച് സഹല്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമായിരുന്നു ഗോളില്‍ അവസാനിച്ചത്. സഹലിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണ്.45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍.





Tags:    

Similar News