ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ കൊവിഡ് വ്യാപനം; മോഹന്‍ ബഗാനെതിരായ മല്‍സരം മാറ്റി

എടികെ മോഹന്‍ ബഗാന്‍-ഒഡീഷാ എഫ് സി മല്‍സരം ഞായറാഴ്ച നടക്കും.

Update: 2022-01-19 17:43 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മല്‍സരവും ഉപേക്ഷിച്ചു. നാളെ എടികെ മോഹന്‍ ബഗാനെതിരേ നടക്കേണ്ട മല്‍സരമാണ് മാറ്റിവച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ എഫ്‌സിക്കെതിരായ മല്‍സരവും മാറ്റിയിരുന്നു.


ബ്ലാസ്റ്റേഴസ് ക്യാംപില്‍ നിരവധി താരങ്ങള്‍ കൊവിഡിന്റെ പിടിയിലാണ്. കൂടാതെ ബാക്കിയുള്ള താരങ്ങളും ഒഫീഷ്യലുകളും ഐസുലേഷനിലുമാണ്. ദിവസങ്ങളോളമായി താരങ്ങള്‍ പരിശീലനം നടത്താറില്ല. തുടര്‍ന്ന് ഐഎസ്എല്‍ മെഡിക്കല്‍ ടീമിന്റെ ഉപദേശത്തെ തുടര്‍ന്നാണ് മല്‍സരം മാറ്റിവയ്ക്കുന്നത് എന്ന് ലീഗ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.


അതിനിടെ കൊവിഡിനെ തുടര്‍ന്ന് ഈ മാസം എട്ടിന് ഉപേക്ഷിച്ച എടികെ മോഹന്‍ ബഗാന്‍-ഒഡീഷാ എഫ് സി മല്‍സരം ഞായറാഴ്ച നടക്കും.




Tags:    

Similar News