ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഹൈദരാബാദ് പരീക്ഷണം

മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കേണ്ട മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കൈവിട്ടത്.

Update: 2022-01-09 03:59 GMT


പനാജി: ഐഎസ്എല്ലില്‍ ഇന്ന് തിലക് മൈതാനി കരുത്തരുടെ പോരാട്ടത്തിന് വേദിയാവും.ലീഗില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹൈദരാബാദ് എഫ് സിയും 14 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്.ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈക്കൊപ്പം എത്താം. 16 പോയിന്റുമായി രണ്ടാമതുള്ള ഹൈദരാബാദിന് ഇന്ന് മല്‍സരം സമനിലയില്‍ ആയാലും ലീഗില്‍ ഒന്നാമതെത്താം.




 അവസാന രണ്ട് മല്‍സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ഗോവയോടും ജെംഷഡ്പൂര്‍ എഫ്‌സിയോടെ സമനില വഴങ്ങിയിരുന്നു.മികച്ച കളി പുറത്തെടുത്തിട്ടും ജയിക്കേണ്ട മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കൈവിട്ടത്. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെയാണ് കോച്ച് ഇറക്കുക.രാത്രി 7.30നാണ് മല്‍സരം.

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോവ പരാജയപ്പെടുത്തിയിരുന്നു.




Tags:    

Similar News