ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍; ഡയസ്സിനും വാസ്‌ക്വസിനും ഗോള്‍
മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് തൈവളപ്പിലാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്.
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-1 നാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരളത്തിന്റെ രണ്ട് ഗോളും പിറന്നത്. ജോര്‍ജ്ജ് പെരേര ഡയസ്സ്(62), ആല്‍വാരോ വാസ്‌ക്വസ്(82) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലിക്കയത്.
പ്യൂട്ടിയക്ക് പകരം ഇന്ന് ടീമിലെത്തിയ ആയുഷ് അധികാരിക്ക് 70ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ടീം 10പേര് ആയാണ് കളിച്ചത്. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ നേടിയത്. മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് തൈവളപ്പിലാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 23 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. മല്‍സരത്തില്‍ വാസ്‌ക്വസ് മികച്ച പ്രകടനവുമായി മുന്നേറിയിരുന്നു. ആദ്യ പകുതിയില്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫൈനല്‍ ടച്ച് മിസ്സാവുന്നതാണ് ബ്ലാസ്റ്റേഴ്‌സിന് ഇന്ന് തിരിച്ചടിയായത്.
Getting back on the horse, in style! 😍👊🏽#KBFCNEU #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/PfaDfyaBTz
— K e r a l a B l a s t e r s F C (@KeralaBlasters) February 4, 2022
