ഐഎസ്എല്‍ ഫൈനല്‍; ആദ്യപകുതി ഒപ്പത്തിനൊപ്പം

ആദ്യപകുതിയില്‍ ഇരുടീമും ഗോള്‍ നേടാനാവാതെ സമനിലയില്‍ പിരിഞ്ഞു.

Update: 2022-03-20 15:08 GMT


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യപകുതി അവസാനിച്ചപ്പോള്‍ ഇരുടീമും ഒപ്പത്തിനൊപ്പം. ആദ്യപകുതിയില്‍ ഇരുടീമും ഗോള്‍ നേടാനാവാതെ സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും ഗോളടിക്കാന്‍ ആയില്ല. ബ്ലാസ്‌റ്റേഴ്‌സിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല. 14ാം മിനിറ്റില്‍ ഖാബ്രയുടെ ക്രോസ് ഡയസ്സ് ഹെഡ് ചെയ്‌തെങ്കിലും ഗോളായില്ല. 20ാം മിനിറ്റില്‍ രാഹുല്‍ കെ പിയും ഒരവസരം നഷ്ടപ്പെടുത്തി. 38ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തായിരുന്നു.




Tags: