ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് സമനില; ഇന്റര്‍ ഒന്നില്‍
സസുഓളയ്‌ക്കെതിരായ മല്‍സരത്തില്‍ സമനില നേടിയതോടെ യുവന്റസ് രണ്ടാം സ്ഥാനത്തേക്ക് വീണു. 2-2നാണ് സസുഓള സീരി എ ചാംപ്യന്‍മാരായ യുവന്റസിനെ തറപറ്റിച്ചത്.
റോം: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് തിരിച്ചടി. സസുഓളയ്‌ക്കെതിരായ മല്‍സരത്തില്‍ സമനില നേടിയതോടെ യുവന്റസ് രണ്ടാം സ്ഥാനത്തേക്ക് വീണു. 2-2നാണ് സസുഓള സീരി എ ചാംപ്യന്‍മാരായ യുവന്റസിനെ തറപറ്റിച്ചത്. 13ാം സ്ഥാനക്കാരായ സസുഓള യുവന്റസിനെതിരേ 2-1ന്റെ ലീഡും സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 68ാം മിനിറ്റിലെ ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റിയിലൂടെ യുവന്റസ് രക്ഷപ്പെടുകയായിരുന്നു. ബൗണ്‍സിയിലൂട 20ാം മിനിറ്റില്‍ യുവന്റസ് മല്‍സരത്തില്‍ ആദ്യം ലീഡ് നേടി. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ബോഗായിലൂടെ സസുഓള സമനില പിടിച്ചു. തുടര്‍ന്ന് 47ാം മിനിറ്റില്‍ കാപ്യൂറ്റോയിലൂടെ സസുഓള രണ്ടാം ഗോളിലൂടെ ലീഡ് നേടി. തുടര്‍ന്നാണ് റൊണാള്‍ഡോ യുവന്റസിനെ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്.
ഇന്റര്‍മിലാന്‍ 2-1ന് സ്പാലിനെ തോല്‍പ്പിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. മാര്‍ട്ടിന്‍സിന്റെ ഇരട്ട ഗോളാണ് (16, 41) ഇന്ററിന് തുണയേകിയത്. സ്പാലിന്റെ ഏക ഗോള്‍ 50ാം മിനിറ്റില്‍ വലോറ്റിയിലൂടെയായിരുന്നു. ലീഗില്‍ ഇന്ററിന് 37 പോയിന്റും യുവന്റസിന് 36 പോയിന്റുമാണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ പാര്‍മ്മയെ എസി മിലാന്‍ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ലാസിയോ ഉഡിനീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു.