പ്രീസീസണ്‍; തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ; റഫീനയ്ക്ക് ഗോള്‍

ബാഴ്‌സയുടെ അടുത്ത മല്‍സരം ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ ഈ മാസം 24നാണ്.

Update: 2022-07-20 06:52 GMT

ലോസ്ആഞ്ചലസ്:പ്രീസീസണ്‍ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം. ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍മിയാമിക്കെതിരേ ആറ് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. പ്രീസീസണിലെ ആദ്യ മല്‍സരത്തിലാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. പുതിയ സൈനിങായ ലീഡ്‌സ് യുനൈറ്റഡിന്റെ റഫീനയും ഇന്ന് അരങ്ങേറ്റ ഗോള്‍ നേടി. ഒബമായെങ്(19), റഫീനാ(25), അന്‍സു ഫാത്തി (41), ഗവി(55), മെംഫിസ് ഡിപ്പേ (69), ഒസ്മാനെ ഡെംബലേ എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ബാഴ്‌സയുടെ അടുത്ത മല്‍സരം ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ ഈ മാസം 24നാണ്. മൂന്നാം മല്‍സരം 27ന് യുവന്റസിനെതിരേയാണ്.







Tags:    

Similar News