ഖത്തര്‍ ലോകകപ്പിലേക്ക് ആദ്യ യോഗ്യത ജര്‍മ്മനിക്ക്

കരുത്തരായ ക്രൊയേഷ്യയെ സ്ലൊവാക്കിയ 2-2 സമനിലയില്‍ പിടിച്ചു.

Update: 2021-10-12 08:42 GMT


ബെര്‍ലിന്‍: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജര്‍മ്മനി. ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളിനാണ് ജര്‍മ്മനി തകര്‍ത്തത്. എട്ട് മല്‍സരങ്ങളില്‍ നിന്ന് 21 പോയിന്റുമായാണ് മുന്‍ ചാംപ്യന്‍മാരുടെ ലോകകപ്പ് പ്രവേശനം. കായ് ഹാവര്‍ട്‌സ്, വെര്‍ണര്‍(ഡബിള്‍), മുസൈല എന്നിവരാണ് ജര്‍മ്മന്‍ പടയ്ക്കായി ഗോള്‍ നേടിയത്. ഇംഗ്ലണ്ട് യൂത്ത് ടീമിന് വേണ്ടി കളിച്ച് ജര്‍മ്മനിയിലേക്ക് ചേക്കേറിയ താരമാണ് മുസൈല. രണ്ട് ഗോളുകള്‍ക്ക് മുള്ളറാണ് അസിസ്റ്റ് ഒരുക്കിയത്. മറ്റ് മല്‍സരങ്ങളില്‍ അര്‍മേനിയയെ റുമാനിയ തോല്‍പ്പിച്ചു. എസ്റ്റോണിയയെ വെയ്ല്‍സ് ഒരു ഗോളിനും വീഴ്ത്തി. ലാത്വിയയെ തുര്‍ക്കി 2-1ന് പരാജയപ്പെടുത്തി. കരുത്തരായ ക്രൊയേഷ്യയെ സ്ലൊവാക്കിയ 2-2 സമനിലയില്‍ പിടിച്ചു.




Tags:    

Similar News