യൂറോ; പോര്‍ച്ചുഗലിന് സമനില, ഫ്രാന്‍സിന് ജയം
മാസങ്ങള്‍ക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടീമിനായി ഗോള്‍ നേടാന്‍ കഴിഞ്ഞില്ല
ലിസ്ബണ്‍: യൂറോ 2020 യോഗ്യതാ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് സമനിലയും ഫ്രാന്‍സിന് ജയവും. ഉക്രെയ്നെതിരേയാണ് പോര്‍ച്ചുഗലിന്റെ ഗോള്‍രഹിത സമനില. മാസങ്ങള്‍ക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടീമിനായി ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഉക്രെയ്ന് ഗോള്‍ കീപ്പറുടെ മികവാണ് പോര്‍ച്ചുഗലിന്റെ മിക്ക അവസരണങ്ങളും നഷ്ടപ്പെടുത്തിയത്. അദ്രിയന്‍ സില്വിസ, ബെര്‍ണാര്‍ഡോ സില്‍വസ, കാന്‍സെലോ എന്നീ സൂപ്പര്‍ താരങ്ങള്‍ പോര്‍ച്ചുഗലിനായി ഇറങ്ങിയിരുന്നു. മല്‍സരത്തില്‍ 15 ഷോര്‍ട്ടുകള്‍ തൊടുത്ത് വിട്ട പോര്‍ച്ചുഗലിന് ഒന്ന് പോലും ഗോളാക്കാന്‍ കഴിഞ്ഞില്ല. സെര്ബിയ്യക്കെതിരേ 2-6നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം. മോള്ഡോവയ്ക്കെതിരേ 4-1ന്റെ തകര്‍പ്പന്‍ ജയമാണ് ഫ്രാന്‍സ് നേടിയത്. ഗ്രീസ്മാന്(24), വാര്നേ (27), ജിറൗഡ്(36), എംബാപ്പെ(87) എന്നിവരാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയവര്‍. 89ാം മിനിറ്റില്‍ അംബറോസാണ് മോള്‍ഡോവയുടെ ആശ്വാസ ഗോള്‍ നേടിയത്. കളിയിലെ 67ശതമാനം ആധിപത്യവും ഫ്രാന്സിന്റേതായിരുന്നു. മറ്റ് യോഗ്യതാ മല്‍സരങ്ങളില്‍ ബള്‍ഗേരിയ മൊണ്ടെനെഗ്രോയെ 1-1ന് സമനിലയില്‍ പൂട്ടി. ലിത്വനിയയെ ലക്സംബര്‍ഗ് 2-1ന് തോല്‍പ്പിച്ചു. അല്‍ബേനിയയെ 2-0ത്തിന് തുര്‍ക്കി തോല്‍പ്പിച്ചു. ഐസ് ലാന്റ് ആന്‍ഡോറയെ20ത്തിന് തോല്‍പ്പിച്ചു.