കേരളം കൂടാതെ ഇന്ത്യന്‍ ഫുട്ബോളിന് അതിജീവനമില്ല: ബൈചുങ് ബൂട്ടിയ

ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവര്‍ ഫുട്ബോളിനെ കുറിച്ച് അഭിനിവേശമുള്ളവരാണ്. കേരളം തനിക്ക് സ്വന്തം വീട് പോലെയാണ്. ഫുട്ബോളിനെ പിന്തുണക്കുന്ന തന്റെ നിരവധി ആരാധകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

Update: 2019-11-18 11:47 GMT

കൊച്ചി: കേരളം കൂടാതെ ഇന്ത്യന്‍ ഫുട്ബോളിന് അതിജീവനമില്ലെന്ന് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബെചുങ് ബൂട്ടിയ.ബൈചുങ് ബൂട്ടിയ ഫുട്ബോള്‍ സ്‌കൂള്‍ (ബി.ബി.എഫ്.എസ്) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ഫുട്ബോളില്‍ കേരളത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവര്‍ ഫുട്ബോളിനെ കുറിച്ച് അഭിനിവേശമുള്ളവരാണ്. കേരളം തനിക്ക് സ്വന്തം വീട് പോലെയാണ്. ഫുട്ബോളിനെ പിന്തുണക്കുന്ന തന്റെ നിരവധി ആരാധകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ ബൂട്ടുകെട്ടിയ ഓര്‍മകളും താരം പങ്ക് വച്ചു. താന്‍ ഒരു കേരള ബ്ലാസ്റ്റേഴ്സ് ഫോളോവറാണ്. താരങ്ങളുടെ പരിക്കുകള്‍ ഭേദമായി ഐഎസ്എലില്‍ ടീം ശക്തമായി തിരിച്ചു വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബൂട്ടിയ പറഞ്ഞു. ഫുട്ബോളില്‍ കേരളത്തിന്റെ മെക്ക എന്ന വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് മലപ്പുറം. അതുകൊണ്ടാണ് ബിബിഎഫ്എസിന്റെ രണ്ടാമത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങുന്നതിന് മലപ്പുറത്തെ തിരഞ്ഞെടുത്തത്. ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബ്ബുകള്‍ക്ക് താരങ്ങളെ സംഭാവന ചെയ്യാന്‍ തന്റെ സ്‌കൂളുകള്‍ക്ക് കഴിയുമെന്നും ബൈചുങ് ബൂട്ടിയ പറഞ്ഞു.

Tags: