ലോകകപ്പ്; ഒമാനെതിരേ തോല്‍വി; ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു

ഗ്രൂപ്പ് ഇയില്‍ ഇന്ന് ഒമാനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്.

Update: 2019-11-19 18:19 GMT

മസ്‌കറ്റ്: 2022 ലോകകപ്പ് ഫുട്‌ബോളിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഗ്രൂപ്പ് ഇയില്‍ ഇന്ന് ഒമാനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തോറ്റതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. മുഹ്‌സിന്‍ അല്‍ ഗഹാസനിയുടെ 33ാം മിനിറ്റിലെ ഗോളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഒമാനില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടത്ര അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. പരിക്കിനെ തുടര്‍ന്ന് പ്രണോയ് ഹാള്‍ദറിനെയും ആദില്‍ ഖാനെയും നഷ്ടമായത് ഇന്ത്യയ്ക്ക് വിനയായി. ഇതോടെ അഞ്ച് മല്‍സരങ്ങളില്‍ നിന്നും ഇന്ത്യ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്. നേരത്തെ ഇന്ത്യയില്‍ നടന്ന മല്‍സരത്തിലും 2-1ന് ഒമാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇനിയുള്ള മൂന്ന് മല്‍സരങ്ങള്‍ വിജയിച്ചാലും ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ കഴിയില്ല. ഗ്രൂപ്പില്‍ ഖത്തര്‍ ഒന്നാമതും ഒമാന്‍ രണ്ടാമതുമാണ്.




Tags:    

Similar News