സ്പാനിഷ് ലീഗ്; വമ്പന്‍ ജയവുമായി ബാഴ്‌സലോണ ടോപ് ഫോറില്‍

മറ്റ് മല്‍സരങ്ങളില്‍ വിയ്യാറയല്‍, സെവിയ്യ, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു.

Update: 2022-02-28 06:19 GMT


ക്യാംപ്‌നൗ: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ഫോമില്‍ ബാഴ്‌സലോണ.ഇന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിട്ട ബാഴ്‌സ എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് നേടിയത്. ജയത്തോടെ ബാഴ്‌സ ടോപ് ഫോറില്‍ കയറി. ഒബമായാങ്, ഡെംബലെ, ഡിജോങ്, മെംഫിസ് ഡിപ്പേ എന്നിവരെല്ലാം ഇന്ന് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തു. മറ്റ് മല്‍സരങ്ങളില്‍ വിയ്യാറയല്‍, സെവിയ്യ, റയല്‍ സോസിഡാഡ് എന്നിവര്‍ ജയം കണ്ടു.




Tags: