റെലഗേഷന്‍ ഭീഷണിയിലുള്ള എവര്‍ട്ടണ്‍ വക ചെല്‍സിക്ക് ഷോക്ക്

ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ആണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ നേടിയത്.

Update: 2022-05-01 15:27 GMT


സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുറത്താവല്‍ ഭീഷണിയിലുള്ള എവര്‍ട്ടണ്‍ ചെല്‍സിയെ വീഴ്ത്തി. ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് 17ാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ ചെല്‍സിയെ പരാജയപ്പെടുത്തിയത്. 46ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ ആണ് എവര്‍ട്ടണ്‍ന്റെ വിജയഗോള്‍ നേടിയത്. ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്താണ്. 17ാം സ്ഥാനത്തുള്ള എവര്‍ട്ടണ് ലീഗില്‍ 32 പോയിന്റാണുള്ളത്.


മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ 3-1ന് പരാജയപ്പെടുത്തി ടോട്ടന്‍ഹാം ടോപ് ഫോര്‍ പ്രതീക്ഷ സജീവമാക്കി. 61 പോയിന്റുമായി ടോട്ടന്‍ഹാം നാലാം സ്ഥാനത്താണ്. ഹാരി കെയ്ന്‍, സണ്‍ ഹേങ് മിന്‍(ഡബിള്‍) എന്നിവരാണ് സ്പര്‍സിന്റെ സ്‌കോറര്‍മാര്‍.




Tags:    

Similar News