യൂറോപ്പാ ലീഗ്: ആഴ്സണലിനും യുനൈറ്റഡിനും ജയം
ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. വിലോക്ക്(38), സാക്കാ(85), ഒബാമെയാങ്(87) എന്നിവരാണ് ആഴ്സണലിനായി സ്കോര്‍ ചെയ്തവര്‍.
ഓള്‍ഡ്ട്രാഫോര്‍ഡ്: യൂറോപ്പാ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് ജയം. ആഴ്സണല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ ജയിച്ചുകയറി. ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. വിലോക്ക്(38), സാക്കാ(85), ഒബാമെയാങ്(87) എന്നിവരാണ് ആഴ്സണലിനായി സ്കോര്‍ ചെയ്തവര്‍. കസാഖിസ്ഥാന്‍ ക്ലബ്ബായ അസറ്റാനയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്.
17കാരന് മേസണ്‍ ഗ്രീന്‍വുഡാണ് യുനൈറ്റഡിന്റെ ഗോള്‍ നേടിയത്. ഗ്രീന്‍വുഡിന്റെ ക്ലബ്ബിനായുള്ള ആദ്യഗോളാണിത്. മറ്റൊരു മല്‍സരത്തില്‍ സെല്‍റ്റികിനെ ഫ്രഞ്ച് ക്ലബ്ബായ റെന്നെസി 1-1 സമനിലയില്‍ പിടിച്ചു. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് റോമ ടര്‍ക്കിഷ് ക്ലബ്ബായ ബെസെക്സഹറിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. സ്പാനിഷ് ക്ലബ്ബ് സെവിയ്യ് അസര്‍ബൈജന്‍ ക്ലബ്ബായ ക്വാരബഗിനെ എതിരില്ലാത്ത മൂന്ന് ഗോളിനും തോല്‍പ്പിച്ചു.