യൂറോ: ബെല്‍ജിയത്തിന് ജയം; ക്രൊയേഷ്യയ്ക്ക് തോല്‍വി
സൈപ്രസിനെതിരേ 2-0നാണ് ബെല്‍ജിയത്തിന്റെ ജയം. തന്റെ 100ാം മല്‍സരത്തില്‍ ടീമിന്റെ വിജയത്തിലെ നിര്‍ണായക ഗോളാണ് ഹസാര്‍ഡ് നേടിയത്. ഹസാര്‍ഡിന്റെ 30ാം അന്താരാഷ്ട്രഗോളാണിത്. 18ാം മിനിറ്റില്‍ ബാത്ശുവായിയാണ് ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയത്.
ബ്രസല്‍സ്: യൂറോ 2020 യോഗ്യതാ മല്‍സരത്തില്‍ ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയത്തിന് ജയം. സൈപ്രസിനെതിരേ 2-0നാണ് ബെല്‍ജിയത്തിന്റെ ജയം. തന്റെ 100ാം മല്‍സരത്തില്‍ ടീമിന്റെ വിജയത്തിലെ നിര്‍ണായക ഗോളാണ് ഹസാര്‍ഡ് നേടിയത്. ഹസാര്‍ഡിന്റെ 30ാം അന്താരാഷ്ട്രഗോളാണിത്. 18ാം മിനിറ്റില്‍ ബാത്ശുവായിയാണ് ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗ്രൂപ്പ് ഐയില്‍ ബെല്‍ജിയമാണ് മുന്നില്‍ നില്‍ക്കുന്നത്. റഷ്യയ്ക്കെതിരായ മല്‍സരത്തിലും ബെല്‍ജിയം ജയിച്ചിരുന്നു.
അതിനിടെ, വമ്പന്മാരായ ക്രൊയേഷ്യയെ ഹംഗറി തോല്‍പ്പിച്ചു. റിബിക്കിലൂടെ 13ാം മിനിറ്റില്‍ ലീഡ് നേടിയത് ക്രൊയേഷ്യയായിരുന്നു. എന്നാല്‍, 34ാം മിനിറ്റില്‍ സസാലായിലൂടെ ഹംഗറി സമനില പിടിച്ചു. തുടര്‍ന്ന് 76ാം മിനിറ്റില്‍ പറ്റകായിലൂടെ ലീഡ് ടീം നേടി. മറ്റൊരു മല്‍സരത്തില്‍ ആസ്ട്രിയയെ ഇസ്രായേല്‍ 4-2ന് തോല്‍പ്പിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്റ് ബെലാറസിനെ 1-2ന് തോല്‍പ്പിച്ചു. സ്ലൊവേനിയ-മാസിഡോണിയ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ സ്ലോവാക്കിയക്കെതിരേ വെയില്‍സ് 1-0ന്റെ ജയം നേടി. കസാഖിസ്താനെ 4-0ന് റഷ്യ തകര്‍ത്തു.