ഡ്യുറന്റ് കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; മൊഹമ്മദന്‍ ക്വാര്‍ട്ടറില്‍

ലീഗില്‍ കേരളത്തിന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്.

Update: 2022-08-28 03:20 GMT

ഗുവഹാത്തി; ഡ്യുറന്റ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് മഞ്ഞപ്പടയുടെ യുവനിര നേടിയത്.മല്‍സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയത് മുഹമ്മദ് ഐയ്മാനാണ്. 28, 90 മിനിറ്റുകളിലായിരുന്നു ഐയ്മാന്‍ സ്‌കോര്‍ ചെയ്തത്.മുഹമ്മദ് അജ്‌സല്‍ 55ാം മിനിറ്റിലും മഞ്ഞപ്പടയ്ക്കായി വലകുലിക്കി. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു.തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായാണ് മൊഹമ്മദന്‍ ക്വാര്‍ട്ടറിലെത്തിയത്.


 

Tags: