ചാംപ്യന്‍സ് ലീഗ്; ഹാലന്‍ഡ് ഡബിളില്‍ പിഎസ്ജിക്ക് തോല്‍വി
പാരിസില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ മികച്ച ജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും പിഎസ്ജിയിറങ്ങുക.
ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ ഡോര്‍ട്ട്മുണ്ടിനോട് എളുപ്പം ജയിക്കാമെന്ന് കരുതിയ നെയ്മറിനും സംഘത്തിനും തെറ്റി. നോര്‍വെയുടെ പുത്തന്‍ താരോദയം ഹാലന്‍ഡിന്റെ ഡബിള്‍ ഗോള്‍ മികവില്‍ ഫ്രഞ്ച് ചാംപ്യന്മാരെ ജര്‍മ്മന്‍ ശക്തികളായ ഡോര്‍ട്ട്മുണ്ട് തകര്‍ത്തത് 2-1ന്. വിരസമായ ആദ്യപകുതിക്ക് ശേഷമാണ് ഇരുടീമും ഉണര്‍ന്ന് കളിച്ചത്.
69ാം മിനിറ്റിലാണ് ഹാലന്‍ഡ് ആദ്യ ഗോള്‍ നേടിയത്. ലീഡെടുത്ത ഡോര്‍ട്ട്മുണ്ടിനെതിരേ ഒരു ഗോള്‍ നേടാനുള്ള പിഎസ്ജിയുടെ അവസരം പിന്നീട് വിജയിച്ചു. 75ാം മിനിറ്റില്‍ എംബാപ്പെ നടത്തിയ മുന്നേറ്റം നെയ്മര്‍ ഗോളാക്കി മാറ്റി. അധികം വൈകുംമുമ്പ് ഹാലന്‍ഡ് വീണ്ടും പിഎസ്ജിയെ ഞെട്ടിച്ചു. 79ാം മിനിറ്റില്‍ വീണ്ടും ഒരു ഗോള്‍. ചാംപ്യന്‍സ് ലീഗിലെ ഹാലന്‍ഡിന്റെ 10ാമത്തെ ഗോളും. തുടര്‍ന്ന് സമനില ഗോളിനായി പിഎസ്ജി ശ്രമിച്ചെങ്കിലും ലക്ഷ്യം ഫലം കണ്ടില്ല. പാരിസില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ മികച്ച ജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാവും പിഎസ്ജിയിറങ്ങുക.