ഡിബാലയും കീനും യുവന്റസ് വിടുന്നു
ഇറ്റലിയുടെ ഭാവി താരമെന്നറിയപ്പെടുന്ന മോയിസ് കീനിനായി ഇംഗ്ലിഷ് ക്ലബ്ബ് എവര്ട്ടണ് വലവീശിയപ്പോള്‍ അര്‍ജന്റീനന്‍ താരം ഡിബാലയെ റാഞ്ചാനെത്തിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ്.
റോം: യുവന്റസ് സൂപ്പര്‍താരങ്ങളായ മോയിസ് കീനും ഡിബാലയും ക്ലബ്ബ് വിടുന്നു. ഇറ്റലിയുടെ ഭാവി താരമെന്നറിയപ്പെടുന്ന മോയിസ് കീനിനായി ഇംഗ്ലിഷ് ക്ലബ്ബ് എവര്ട്ടണ് വലവീശിയപ്പോള്‍ അര്‍ജന്റീനന്‍ താരം ഡിബാലയെ റാഞ്ചാനെത്തിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണ്. 19കാരനായ മോയിസ് യുവന്റസിലെത്തിയത് അടുത്തിടെയാണ്. ക്ലബ്ബില്‍ മിന്നും പ്രകടനമാണ് താരം നടത്തിയത്. എന്നാല്‍ എവര്ട്ടണ് താരത്തിന് 36 മില്ല്യണ്‍ യൂറോയുമായാണ് രംഗത്തെത്തിയത്. താരത്തിനെ കൈമാറാനുള്ള അന്തിമതീരുമാനത്തിലെത്തിയെന്നും ട്രാന്‍സ്ഫര്‍ ഫീ ഉടന്‍ കൈമാറുമെന്നും എവര്ട്ടണ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ ക്ലബ്ബ് വിടാനുള്ള തീരുമാനം അറിയിച്ച റൊമേലു ലുകാകുവിന് പകരമായാണ് ഡിബാല അവിടേയ്ക്കെത്തുന്നത്. ഇരുവരെയും കൈമാറാന്‍ ക്ലബ്ബ് അധികൃതര്‍ പരസ്പരം സമ്മതം നല്‍കിയിട്ടുണ്ട്.
ലൂകാകുവിനായി ഇന്റര്‍ മിലാന് നേരത്തെ മുന്നില്‍ നിന്നിരുന്നു.എന്നാല്‍ യുനൈറ്റഡ് ആവശ്യപ്പെട്ട 80 മില്ല്യണ്‍ നല്കാന് ഇന്ററിനായില്ല.തുടര്‍ന്നാണ് യുനൈറ്റഡ് ലൂകാകുവിന് പകരം ഡിബാലയെ ക്ലബ്ബ് ആവശ്യപ്പെടുന്നതും യുവന്റസ് സമ്മതം മൂളുന്നതും. ഇതോടെയാണ് ഡിബാലയ്ക്ക് ചുവപ്പ് ജഴ്സിയണിയാന്‍ ഭാഗ്യം ലഭിച്ചത്. സ്റ്റാര്‍ സ്െ്രെടക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബില്‍ എത്തിയതുമുതല്‍ ഡിബാലയ്ക്ക് അവസരം കൂറഞ്ഞിരുന്നു. തുടര്‍ന്നാണ് താരം ഇറ്റലി വിടാനുള്ള ആഗ്രഹം അറിയിക്കുന്നത്.