ഞാനും എന്റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല: റൊണാള്‍ഡോ

ചാംപ്യന്‍സ് ലീഗ് യോഗ്യത ഏറെ കുറെ അവസാനിച്ചത്തോടെ റൊണാള്‍ഡോ യുനൈറ്റഡ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്.

Update: 2022-05-03 08:15 GMT


മാഞ്ചസ്റ്റര്‍: 'ഞാനും എന്റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല' -ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബ്രന്റ്‌ഫോഡിനെതിരായ മല്‍സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറഞ്ഞ വാക്കുകള്‍ ആണിവ. മല്‍സരത്തില്‍ ഒരു ഗോള്‍ നേടിയ റൊണാള്‍ഡോയുടെ ഈ സീസണിലെ ഗോളുകളുടെ എണ്ണം 18 ആയി. മല്‍സരശേഷം ക്യാമറയില്‍ നോക്കിയാണ് സിആര്‍7ന്റെ പ്രസ്താവന. നിലവില്‍ യുനൈറ്റഡുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി പോര്‍ച്ചുഗല്‍ താരത്തിന് ബാക്കിയുണ്ട്. അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത ഏറെ കുറെ അവസാനിച്ചത്തോടെ റൊണാള്‍ഡോ യുനൈറ്റഡ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് താരം ആരാധകര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന പ്രസ്താവന പുറപ്പെടുവിച്ചത്.




Tags:    

Similar News