വര്‍ഷം 105 മില്ല്യണ്‍ യൂറോ; റൊണാള്‍ഡോയ്ക്കായി സൗദി ക്ലബ്ബും രംഗത്ത്

അതിനിടെ റൊണാള്‍ഡോയ്ക്കായി ഓഫര്‍ നല്‍കിയെന്ന വാര്‍ത്ത പിഎസ്ജി നിഷേധിച്ചു

Update: 2022-07-14 05:21 GMT




മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ച പോര്‍ച്ചുഗല്‍ സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി സൗദി ക്ലബ്ബും രംഗത്ത്. സൗദി ക്ലബ്ബിന്റെ പേര് വെളിപ്പെടുത്താതെയാണ് യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷം 105 മില്ല്യണ്‍ യൂറോയാണ് താരത്തിന് ക്ലബ്ബ് ഓഫര്‍ ചെയ്തിരിക്കുന്നത്.


അതിനിടെ റൊണാള്‍ഡോയ്ക്കായി ഓഫര്‍ നല്‍കിയെന്ന വാര്‍ത്ത പിഎസ്ജി നിഷേധിച്ചു.പിഎസ്ജിയുടെ ഓഫര്‍ ലഭിച്ചെന്ന് വാര്‍ത്ത ക്രിസറ്റിയാനോ റൊണാള്‍ഡോ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് പിഎസ്ജി നിഷേധിക്കുകയായിരുന്നു.




Tags:    

Similar News