അതിര് കടന്ന ആഹ്ലാദ പ്രകടനം; റൊണാള്‍ഡോയ്‌ക്കെതിരേ അന്വേഷണം

മാര്‍ച്ച് 21 ആണ് ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുക. ആദ്യപാദത്തില്‍ യുവന്റസ് തോറ്റിരുന്നു. ഇതേ തുടര്‍ന്ന് കോച്ച് സിമിയോണി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതും മോശമായ തരത്തിലായിരുന്നു.

Update: 2019-03-18 18:51 GMT

റോം: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ വിജയത്തില്‍ അതിര് കടന്ന ആഹ്ലാദ പ്രകടനം നടത്തിയ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ അന്വേഷണം. യുവേഫയുടെ എത്തിക്‌സ് ആന്‍ഡ് ഡിസിപ്ലിനറി കമ്മിറ്റിയാണ് റോണോയ്‌ക്കെതിരായ ശിക്ഷാ നടപടികള്‍ തീരുമാനിക്കുക. മാര്‍ച്ച് 21 ആണ് ശിക്ഷാ നടപടികള്‍ പ്രഖ്യാപിക്കുക. ആദ്യപാദത്തില്‍ യുവന്റസ് തോറ്റിരുന്നു. ഇതേ തുടര്‍ന്ന് കോച്ച് സിമിയോണി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതും മോശമായ തരത്തിലായിരുന്നു.

സിമിയോണിയെയും ഈ കുറ്റത്തിന് യുവേഫാ ശിക്ഷിച്ചിരുന്നു. സിമിയോണി സംഭവത്തില്‍ പരസ്യമായി മാപ്പു പറയുകയും പിഴയടക്കുകയും ചെയ്തിരുന്നു. രണ്ടാം പാദമല്‍സരത്തിലെ ജയത്തിന് ശേഷം സിമിയോണിക്ക് മറുപടിയെന്ന തരത്തിലാണ് റൊണാള്‍ഡോയും ആഹ്ലാദപ്രകടനം നടത്തിയത്. മല്‍സരത്തില്‍ റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ അയാകസാണ് യുവന്റസിന്റെ എതിരാളി. മല്‍സരത്തില്‍ വിലക്ക് വരികയാണെങ്കില്‍ പോര്‍ച്ചുഗല്‍ താരത്തിന് ക്വാര്‍ട്ടര്‍ നഷ്ടമാവും.

Tags:    

Similar News