ഇറ്റലിയില്‍ യുവന്റസ് ഒന്നില്‍; ഇംഗ്ലണ്ടില്‍ സ്പര്‍സിന് ജയം; യുനൈറ്റഡിന് സമനില
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (9, 37) നേടിയ ഇരട്ട ഗോളും ബൗണ്‍സി നേടിയ ഒരു ഗോളും യുവന്റസിന്റെ ജയം അനായാസമാക്കി. ലീഗില്‍ യുവന്റസിന് 39 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഇന്റര്മിലാന് 38 പോയിന്റുമാണുള്ളത്.
റോം: സീരി എയില്‍ യുവന്റസ് വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ന് ഉഡിനീസിനെതിരേ നേടിയ 3-1ന്റെ ജയമാണ് ചാംപ്യന്മാരെ വീണ്ടും ഒന്നില്‍ എത്തിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (9, 37) നേടിയ ഇരട്ട ഗോളും ബൗണ്‍സി നേടിയ ഒരു ഗോളും യുവന്റസിന്റെ ജയം അനായാസമാക്കി. ലീഗില്‍ യുവന്റസിന് 39 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഇന്റര്മിലാന് 38 പോയിന്റുമാണുള്ളത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം വീണ്ടും വിജയവഴിയില്‍. ഇന്ന് വോള്‍വ്സിനെ 2-1ന് തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാം അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചത്. ലൂക്കാസ് മൗറയും വെര്റ്റോങ്ഹെനുമാണ് സ്പര്‍സിനായി വലകുലുക്കിയത്. മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എവര്ട്ടണ് സമനിലയില്‍ പിടിച്ചു. ഇത്തവണയും കൗമാരതാരം ഗ്രീന്‍വുഡാണ് യുനൈറ്റഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 77ാം മിനിറ്റിലാണ് ഗ്രീന്‍വുഡ് ഗോള്‍ നേടിയത്. 36ാം മിനിറ്റില്‍ ലിന്ഡെലോഫാണ് എവര്‍ട്ടണെ നേരത്തെ മുന്നിലെത്തിച്ചത്.