റൊണാള്‍ഡോ മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നു;സിമിയോണിക്ക് വേണം ശത്രുവിനെ

സിമിയോണിയോടുള്ള പോര് ലോക പ്രശ്‌സതമാണ്.

Update: 2022-07-19 07:22 GMT


മാഡ്രിഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗില്‍ തിരിച്ചെത്തുന്നു. തന്റെ പ്രിയപ്പെട്ട മാഡ്രിഡിലേക്കാണ് താരം വരുന്നത്. എന്നാല്‍ റയല്‍ മാഡ്രിഡിലേക്കല്ല വരുന്നത്. മറിച്ച് റയലിന്റെ ജന്‍മശശത്രുവായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരത്തിന്റെ വരവ്.റൊണാള്‍ഡോയുടെ ഏജന്റ് സിമിയോണിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. കൂടാതെ റൊണാള്‍ഡോയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഉടന്‍ അത്‌ലറ്റിക്കോയുമായി കരാറിലെത്തിയേക്കുമെന്ന് റൊണാള്‍ഡോയെ ഉദ്ദരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ ഉള്ളപ്പോള്‍ ഉടലെടുത്ത സിമിയോണിയോടുള്ള പോര് ലോക പ്രശ്‌സതമാണ്.




Tags:    

Similar News