പ്രീമിയര്‍ ലീഗ് ജൂണില്‍; പുതിയ സീസണ്‍ ആഗസ്തില്‍

ഓരോ താരത്തിനും മൂന്ന് കൊറോണ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് മല്‍സരിക്കാന്‍ അനുമതി നല്‍കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് ഏകദേശം മൂന്നൂറോളം പേര്‍ പങ്കെടുക്കും.

Update: 2020-04-25 16:19 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജൂണ്‍ ആദ്യം പന്തുരുളും. മെയ് ആദ്യം പരിശീലനം തുടരാനും ക്ലബ്ബുകളുടെ യോഗം തീരുമാനിച്ചു. കൊറോണയെത്തുടര്‍ന്ന് മാര്‍ച്ച് 13ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് ജൂണ്‍ എട്ടോടെ തുടങ്ങുന്നത്. വന്‍ നിയന്ത്രണങ്ങളോടെയാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ഓരോ താരത്തിനും മൂന്ന് കൊറോണ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് മല്‍സരിക്കാന്‍ അനുമതി നല്‍കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന് ഏകദേശം മൂന്നൂറോളം പേര്‍ പങ്കെടുക്കും.

കളിക്കാരും ഒഫീഷ്യലുകളും കോച്ചുമാര്‍, ടെക്നീഷ്യന്‍ സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടെയാണിത്. ഇവരെയും ടെസ്റ്റിന് ശേഷമാണ് സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുക. പ്രീമിയര്‍ ലീഗില്‍ 92 മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ആഴ്ചയില്‍ രണ്ട് മല്‍സരങ്ങള്‍ വീതമാണ് നടക്കുക. പ്രാദേശിക ചാനലുകളില്‍ അടക്കം മല്‍സരം സംപ്രേക്ഷണം ചെയ്യാനുള്ള ആലോചനയിലാണ് ലീഗ് അധികൃതര്‍. ജൂലായ് 27ന് സീസണ്‍ അവസാനിപ്പിച്ച് ആഗസ്ത് 22ന് പുതിയ സീസണ്‍ തുടങ്ങാനാണ് നിലവിലെ ധാരണ. 

Tags:    

Similar News