കോപാ ഇറ്റാലിയന്‍; അറ്റ്‌ലാന്റയ്ക്ക് ജയം, യുവന്റസ് പുറത്ത്
അറ്റ്‌ലാന്റയാണ് യുവന്റസിനെ 3-0ന് തകര്‍ത്തത്. കാസ്റ്റ്ഗനേ (37), സാപാറ്റാ (39, 86) എന്നിവരാണ് അറ്റ്‌ലാന്റയ്ക്കായി വലകുലുക്കിയത്. സൂപ്പര്‍താരം റൊണാള്‍ഡോ ഫോമിലേക്കുയരാത്തതാണ് യുവന്റസിന്റെ തോല്‍വിക്കുകാരണം. അറ്റ്‌ലാന്റ സെമിയില്‍ ഫിയോരന്റീനയെ നേരിടും.
റോം: കോപാ ഇറ്റാലിയന്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍നിന്ന് നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് പുറത്തായി. അറ്റ്‌ലാന്റയാണ് യുവന്റസിനെ 3-0ന് തകര്‍ത്തത്. കാസ്റ്റ്ഗനേ (37), സാപാറ്റാ (39, 86) എന്നിവരാണ് അറ്റ്‌ലാന്റയ്ക്കായി വലകുലുക്കിയത്. സൂപ്പര്‍താരം റൊണാള്‍ഡോ ഫോമിലേക്കുയരാത്തതാണ് യുവന്റസിന്റെ തോല്‍വിക്കുകാരണം. അറ്റ്‌ലാന്റ സെമിയില്‍ ഫിയോരന്റീനയെ നേരിടും.
റോമയെ 7-1ന് തകര്‍ത്താണ് ഫിയോരന്റീന സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ചെല്‍സിക്ക് തോല്‍വി. എഎഫ്‌സി ബോണ്‍മൗത്താണ് ചെല്‍സിയെ 4-0ത്തിന് തോല്‍പ്പിച്ചത്. ഇതോടെ നാലാംസ്ഥാനത്തുള്ള ചെല്‍സി അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം, ആഴ്‌സണല്‍ എന്നിങ്ങനെയാണ് ലീഗിലെ ആദ്യ നാല് സ്ഥാനക്കാര്‍.