യുവന്റസിന് പുറമേ ഇന്ററും കോപയില്നിന്ന് പുറത്ത്
ക്വാര്‍ട്ടറില്‍ ലാസിയോടാണ് 4-3ന്റെ തോല്‍വി നേരിട്ടത്. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് അധികസമയത്ത് നടന്ന മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. പിന്നീട് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
റോം: മുന്‍ ചാംപ്യന്മാരായ യുവന്റസിന് പുറമേ ഇന്റര്‍മിലാനും കോപാ ഇറ്റാലിയയില്നിന്നും പുറത്തായി. ക്വാര്‍ട്ടറില്‍ ലാസിയോടാണ് 4-3ന്റെ തോല്‍വി നേരിട്ടത്. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് അധികസമയത്ത് നടന്ന മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. പിന്നീട് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഷൂട്ടൗട്ടില്‍ ലാസിയോ 4-3ന് ഇന്ററിനെ തോല്‍പ്പിച്ചു. ഇന്ററിന് വേണ്ടി ഇക്കാര്‍ഡി ഒരുഗോള്‍ നേടി. ലാസിയോക്കുവേണ്ടി ഇമ്മൊബീലി ഗോള്‍ നേടി. ആദ്യസെമിയില്‍ ലാസിയോ എസി മിലാനെയുമായി ഏറ്റുമുട്ടും. മറ്റൊരു സെമിയില്‍ ഫിയോറന്റീന അറ്റ്ലാന്റയെ നേരിടും.