എല്‍ ക്ലാസിക്കോയില്‍ ബാഴ്സ; സുവാരസിന് ഡബിള്‍
ഇന്ന് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ 3-0നായിരുന്നു ബാഴ്സാ വിജയം. ആദ്യപാദത്തില്‍ 1-1 സമനിലയിലായിരുന്നു മല്‍സരം അവസാനിച്ചത്. രണ്ടാംപാദ മല്‍സരത്തില്‍ മൂന്നുഗോള്‍ നേടി ബാഴ്സ 4- 1ന്റെ ലീഡോടെ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.
മാഡ്രിഡ്: ലൂയിസ് സുവാരസിന്റെ ഡബിള്‍ മികവില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് ബാഴ്സലോണ കോപ്പാ ഡെല്‍ റേ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ 3-0നായിരുന്നു ബാഴ്സാ വിജയം. ആദ്യപാദത്തില്‍ 1-1 സമനിലയിലായിരുന്നു മല്‍സരം അവസാനിച്ചത്. രണ്ടാംപാദ മല്‍സരത്തില്‍ മൂന്നുഗോള്‍ നേടി ബാഴ്സ 4- 1ന്റെ ലീഡോടെ ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു. അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചത് റയല്‍ മാഡ്രിഡായിരുന്നു. 14 ഷോട്ടുകള്‍ ആണ് മല്‍സരത്തിലുടെ നീളം റയല്‍ നേടിയത്. ബെന്‍സിമയും വിനീഷ്യസ് ജൂനിയറും കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് അവരുടെ തോല്‍വിക്ക് നിദാനം.
ബാഴ്സയുടെ ഗോളുകള്‍ മുഴുവന്‍ പിറന്നത് രണ്ടാംപകുതിയിലാണ്. ഡെംബലെയുടെ ക്രോസില്‍നിന്നാണ് സുവാരസിന്റെ ആദ്യഗോള്‍. വരാനെയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബാഴ്സ രണ്ടാം ഗോള്‍ നേടിയത്. മൂന്നാം ഗോള്‍ സുവാരസിന്റെ വക പെനാല്‍റ്റിയിലൂടെയായിരുന്നു. റയല്‍ താരം കസിമറെയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് സുവാരസ് ഗോളാക്കിയത്. എന്നാല്‍, വെറും നാലുഗോള്‍ നീക്കം നടത്തിയ ബാഴ്സ അതില്‍ മൂന്നെണ്ണം ഗോളാക്കി മാറ്റുകയായിരുന്നു. 50, 73 മിനിറ്റുകളിലാണ് സുവാരസ് ഗോള്‍ നേടിയത്. വാര്നേയുടെ ഗോള്‍ 69ാം മിനിറ്റിലായിരുന്നു.