മാഡ്രിഡ്: ലെവന്റെയെ 3-0ത്തിന് തോല്‍പ്പിച്ച് ബാഴസലോണയും ലെഗനസിനെ 1-3ത്തിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡും കോപാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലുമായി 4-2നാണ് ബാഴ്സയുടെ വിജയം.ഡെംബാലെയാണ് ബാഴ്സയ്ക്കായി രണ്ടു ഗോള്‍ നേടിയത്. മെസ്സി ഒരു ഗോളും നേടി.കഴിഞ്ഞ മല്‍സരത്തില്‍ ലെവന്റെ ബാഴ്സയെ തോല്‍പ്പിച്ചിരുന്നു. പ്രീ ക്വാര്‍ട്ടറിലെ മറ്റു മല്‍സരങ്ങളില്‍ ഇരുപാദങ്ങളിലായി എസ്പാനിയോള്‍ 5-3ന് വിയ്യാറയലിനെയും റയല്‍ ബെറ്റിസ് 2-2ന് റയല്‍ സോസിഡാഡിനെയും മറികടന്നു.
അതിനിടെ വിലക്കിലായ താരത്തെ കളിപ്പിച്ച ബാഴ്സയെ തരംതാഴ്ത്തില്ലെന്ന് കോപ്പാ ഡെല്‍ റേ അധികൃതര്‍ അറിയിച്ചു. രണ്ടാം ഡിവിഷനില്‍ വിലക്ക് നേരിട്ട് ഡിഫന്‍ഡര്‍ യുവാന്‍ ബ്രാന്ഡാരിസ് ചുമിയെയാണ് ബാഴ്സ കഴിഞ്ഞ മല്‍സരത്തില്‍ കളിപ്പിച്ചത്. എന്നാല്‍ പുതിയ നിയമപ്രകാരം രണ്ടാം ഡിവിഷനിലെ വിലക്ക് കോപ്പാ ചാംപ്യന്‍ഷിപ്പില്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ക്വാര്‍ട്ടര്‍ ലൈന്‍ അപ്പ്
- # റയല്‍ മാഡ്രിഡ്-ജിറോണ
- # ഗെറ്റാഫെ-വലന്‍സിയ
- # സെവിയ്യ-ബാഴ്സലോണ
- # എസ്പാനിയോള്‍-ബെറ്റിസ്