കോപ്പാ അമേരിക്ക ഇന്ത്യയില്‍ സംപ്രേക്ഷണമില്ല
നിലവില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാല്‍ കോപ്പയ്ക്ക് ആരാധകര്‍ ഉണ്ടാവില്ലെന്നതാണ് ചാനലുകാരെ പിന്നോട്ടടിപ്പിച്ചത്. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ സമയം രാത്രിയും കോപ്പാ അമേരിക്ക പുലര്‍ച്ചെയുമായാണ് നടക്കുന്നത്.
സാവോപോളോ: ജൂണ്‍ 14ന് ആരംഭിക്കുന്ന കോപ്പാ അമേരിക്കാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ വന്‍കരയില്‍ സംപ്രേക്ഷണം ചെയ്യില്ല. പ്രമുഖ സ്പോര്‍ട്സ് ചാനലുകളായ സോണി നെറ്റ് വര്‍ക്ക് , സ്റ്റാര്‍ സ്പോര്‍ട്സ്, ഡി സ്പോര്‍ട്ട് എന്നിവര്‍ കോപ്പാ അമേരിക്കയുടെ സംപ്രേക്ഷണാവകാശത്തിനായി രംഗത്തെത്തിയിട്ടില്ല.
നിലവില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാല്‍ കോപ്പയ്ക്ക് ആരാധകര്‍ ഉണ്ടാവില്ലെന്നതാണ് ചാനലുകാരെ പിന്നോട്ടടിപ്പിച്ചത്. എന്നാല്‍ ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ സമയം രാത്രിയും കോപ്പാ അമേരിക്ക പുലര്‍ച്ചെയുമായാണ് നടക്കുന്നത്. ക്രിക്കറ്റിന് മുന്‍തൂക്കമുണ്ടെങ്കിലും കോപ്പാ അമേരിക്കാ ടൂര്‍ണ്ണമെന്റിന് ഇന്ത്യയില്‍ വന്‍ ആരാധകരാണ്. ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുന്നത് കേരളത്തിനാണ്. ബ്രിസീല്‍, അര്‍ജന്റീനാ ടീമുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് കേരളത്തിലാണ്. നിലവില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകളാണ് ഫുട്ബോള്‍ ആരാധകരുടെ ഏക ആശ്വാസം.