കൊളംബിയയെ കീഴടക്കി ചിലി സെമിഫൈനലില്‍
രണ്ട് ഗോളിന്റെ ആധികാരിക ജയം നേടേണ്ട ചിലിക്ക് ഒടുവില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോഴാണ് വിജയം കൈവരിക്കാനായത്.
സാവോ പോളോ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് കൊളംബിയയെ തോല്‍പ്പിച്ച് ചിലി കോപ്പാ അമേരിക്കയുടെ സെമിയില്‍ പ്രവേശിച്ചു. എല്ലാ മേഖലകളിലും നിറഞ്ഞു കളിച്ച നിലവിലെ ചാംപ്യന്‍മാര്‍ക്ക് തന്നെയായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം. രണ്ട് ഗോളിന്റെ ആധികാരിക ജയം നേടേണ്ട ചിലിക്ക് ഒടുവില്‍ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ എത്തിയപ്പോഴാണ് വിജയം കൈവരിക്കാനായത്.
ചിലി നേടിയ രണ്ട് ഗോളും വാറിന്റെ അടിസ്ഥാനത്തില്‍ അസാധുവാക്കുകയായിരുന്നു. ചാള്‍സ് ആരന്‍ഗ്വിസും ആര്‍തുറോ വിദാലുമായിരുന്നു രണ്ട് ഗോള്‍ നേടിയത്. തുടര്‍ന്ന് നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍ നേടാത്തതിനെ തുടര്‍ന്നാണ് മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കൊളംബിയക്കു വേണ്ടി കിക്കെടുത്ത വില്ല്യം ടെസിലോക്കാണ് ഗോള്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് ചിലിക്കായി കിക്കെടുത്ത അലക്‌സ് സാഞ്ചസ് ഗോള്‍ നേടിയതോടെ ചിലി സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു.