ഗ്ലാറ്റിയര്‍ പിഎസ്ജി പരിശീലകന്‍

2011ല്‍ ഖത്തര്‍ പ്രമുഖര്‍ പിഎസ്ജിയെ ഏറ്റെടുത്തതിന് ശേഷം വരുന്ന ഏഴാമത്തെ കോച്ചാണ്.

Update: 2022-07-05 13:10 GMT


പാരിസ്: നൈസ് പരിശീലകന്‍ ക്രിസ്റ്റഫെ ഗ്ലാറ്റിയര്‍ പിഎസ്ജി പരിശീലകനായി ചുമതലയേറ്റു.രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ കോച്ച് മൗറിസിയോ പോച്ചീടീനോ അല്‍പ്പം മുമ്പ് രാജിവച്ചിരുന്നു.തുടര്‍ന്നാണ് പിഎസ്ജി ഗ്ലാറ്റിയറുടെ പരിശീലക സ്ഥാനം പ്രഖ്യാപിച്ചത്. 2021ല്‍ പിഎസ്ജി കുത്തക അവസാനിപ്പിച്ച് ലില്ലെയ്ക്ക് കിരീടം നേടികൊടുത്ത പരിശീലകനാണ് ഗ്ലാറ്റിയര്‍. 2011ല്‍ ഖത്തര്‍ പ്രമുഖര്‍ പിഎസ്ജിയെ ഏറ്റെടുത്തതിന് ശേഷം വരുന്ന ഏഴാമത്തെ കോച്ചാണ്.


Tags:    

Similar News