ക്ലബ്ബ് ലോകകപ്പ്; ചെല്‍സി ചാംപ്യന്‍മാര്‍

ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലി മൂന്നാം സ്ഥാനക്കാരായി.

Update: 2022-02-13 06:06 GMT


അബുദാബി: ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ 2-1ന് പരാജയപ്പെടുത്തി ഇംഗ്ലിഷ് പ്രമുഖര്‍ ചെല്‍സി ക്ലബ്ബ് ലോകകപ്പ് ജേതാക്കളായി. നിശ്ചിത സമയത്ത് മല്‍സരം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. ലൂക്കാക്കു ആണ് 54ാം മിനിറ്റില്‍ അവര്‍ക്കായി ലീഡെടുത്തത്. എക്‌സ്ട്രാ ടൈമില്‍ ഹാവര്‍ട്‌സ് പെനാല്‍റ്റിയിലൂടെ (117) ഒരു ഗോള്‍ നേടിയതോടെ ചെല്‍സി വിജയികളാവുകയായിരുന്നു. സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ പരാജയപ്പെടുത്തി ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ്ലി മൂന്നാം സ്ഥാനക്കാരായി.എതിരില്ലാത്ത നാല് ഗോളിനാണ് അല്‍ അഹ്ലിയുടെ ജയം.




Tags:    

Similar News