ചെല്‍സിയെ വാങ്ങാനുള്ള ബ്രോട്ടണ്‍സ് ടീമിനൊപ്പം സെറീനാ വില്ല്യംസും ഹാമില്‍ട്ടണും
ബ്രോട്ടണ്‍സിന്റെ ടീമിലേക്കായി ഇരുവരും 10 മില്ല്യണ്‍ പൗണ്ടാണ് ഷെയറായി നല്‍കുക.
സ്റ്റാംഫോഡ്ബ്രിഡ്ജ്: ചെല്‍സിയെ വാങ്ങാനുള്ള ബ്രോട്ടണ്‍സ് ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസും ഫോര്‍മുല വണ്‍ ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണും. ബ്രോട്ടണ്‍സിന്റെ ടീമിലേക്കായി ഇരുവരും 10 മില്ല്യണ്‍ പൗണ്ടാണ് ഷെയറായി നല്‍കുക.മുന്‍ ലിവര്‍പൂള്‍ ചെയര്‍മാനായ മാര്‍ട്ടിന്‍ ബ്രോട്ടണസിന്റെ കണ്‍സോര്‍ഷ്യയത്തില്‍ ലോക അത്‌ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ, പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ ജോഷ് ഹാരിസ്, ഡേവിഡ് ബ്‌ളിറ്റ്‌സ്, മറ്റ് പ്രമുഖ നിക്ഷേപകരും ഉണ്ട്.