പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനില; ആഴ്‌സണലിനെ തള്ളി ടോപ് ഫോറില്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബേണലിയെ 2-2ന് സമനിലയില്‍ തളച്ച് ചെല്‍സി. സമനിലയോടെ ലീഗില്‍ ചെല്‍സി ടോപ് ഫോറില്‍ തിരിച്ചെത്തി.

Update: 2019-04-23 06:44 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ബേണലിയെ 2-2ന് സമനിലയില്‍ തളച്ച് ചെല്‍സി. സമനിലയോടെ ലീഗില്‍ ചെല്‍സി ടോപ് ഫോറില്‍ തിരിച്ചെത്തി. ആഴ്‌സണലിനെ തള്ളിയാണ് ചെല്‍സി കുതിച്ചത്. ലീഗ് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള ടോപ് ഫോര്‍ സ്ഥാനത്തിനുള്ള മല്‍സരം കനക്കുകയാണ്.ഇന്ന് നടന്ന മല്‍സരത്തില്‍ ഹെന്‍ഡ്രിക്കിലൂടെ എട്ടാം മിനിറ്റില്‍ ബേണ്‍ലിയാണ് മുന്നിലെത്തിയത്. തുടര്‍ന്ന് 12ാം മിനിറ്റില്‍ കാന്റേയിലൂടെ ചെല്‍സി സമനിലപിടിച്ചു. രണ്ടുമിനിറ്റിനുള്ളില്‍ തന്നെ ഹിഗ്വിയ്ന്‍ ചെല്‍സിയ്ക്കായി ഒരു ഗോളടിച്ച് ലീഡ് നേടി. എന്നാല്‍ 24ാം മിനിറ്റില്‍ ബേണ്‍ലിയുടെ ബാര്‍നെസ് സമനില ഗോള്‍ നേടുകയായിരുന്നു. തുടര്‍ന്ന് ഇരുടീമും മികച്ച കളിപുറത്തെടുത്തെങ്കിലും ഗോള്‍ അന്യം നില്‍ക്കുകയായിരുന്നു. നാളെ നടക്കുന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാം െ്രെബറ്റണെയും വാറ്റ്‌ഫോര്‍ഡ് സൗത്ത്ഹാംടണിനെയും നേരിടും.




Tags:    

Similar News