ലാലിഗയില്‍ റയലിന് സമനില; പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം

ഇന്ന് നടന്ന അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയതോടെയാണ് റയല്‍ രണ്ടാംസ്ഥാനത്ത് തന്നെ തുടരേണ്ടിവന്നത്.

Update: 2019-12-23 04:27 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിക്കാനുള്ള റയലിന്റെ മോഹത്തിന് തിരിച്ചടി. ഇന്ന് നടന്ന അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയതോടെയാണ് റയല്‍ രണ്ടാംസ്ഥാനത്ത് തന്നെ തുടരേണ്ടിവന്നത്. ഇരുവരും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 39 പോയിന്റും രണ്ടാം സ്ഥാനത്തുള്ള റയലിന് 37 പോയിന്റുമാണുള്ളത്.

ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ റയല്‍ ബെറ്റിസിനെ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് തോല്‍പ്പിച്ചപ്പോള്‍ ഒസാസുനയെ റയല്‍ സോസിഡാഡ് 4-3നും തോല്‍പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വില്യന്റെ ഇരട്ട ഗോളിലൂടെ ചെല്‍സി ടോട്ടന്‍ഹാമിനെതിരേ ജയം കണ്ടെത്തി. ജയത്തോടെ ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്തെത്തി. ടോട്ടന്‍ഹാം ഏഴാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ എട്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവസാന സ്ഥാനക്കാരായ വാറ്റ്‌ഫോഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

Tags:    

Similar News