ചാംപ്യന്‍സ് ലീഗ്; അറ്റ്ലാന്റയ്ക്കും ലെപ്സിഗിനും ജയം
ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിനാണ് ആദ്യപാദത്തില്‍ ലെപ്സിഗ് തോല്‍പ്പിച്ചത്.
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ആര് ബി ലെപ്സിഗിനും ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയ്ക്കും ജയം. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരുഗോളിനാണ് ആദ്യപാദത്തില്‍ ലെപ്സിഗ് തോല്‍പ്പിച്ചത്. 58ാം മിനിറ്റില്‍ വെര്‍ണറാണ് പെനാല്‍റ്റിയിലൂടെ ലെപ്സിഗിന്റെ ഗോള്‍ നേടിയത്.
ചാംപ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച അറ്റ്ലാന്റയ്ക്ക് മിന്നും ജയം. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ 4-1നാണ് അറ്റ്ലാന്റ തോല്‍പ്പിച്ചത്. മല്‍സരത്തിലുടനീളം അറ്റ്ലാന്റയുടെ ആധിപത്യമായിരുന്നു. ഹെറ്റ്ബോര്(ഡബിള്‍), ഇലികിക്, ഫ്രൂളര്‍ എന്നിവരാണ് അറ്റ്ലാന്റയുടെ സ്കോറര്‍മാര്‍. മാര്‍ച്ച് 10നാണ് രണ്ടാം പാദമല്‍സരം.