ചാംപ്യന്‍സ് ലീഗ്; ചാംപ്യന്മാരുടെ തുടക്കം നപ്പോളിക്കെതിരേ
ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരം ഇന്ന് രാത്രി 10 മണിക്ക് ഇറ്റലിയിലെ സാന്‍ പൗളോ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. മല്‍സരത്തിലെ മുന്‍ തൂക്കം ലിവര്‍പൂളിനാണ്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് ലിവര്‍പൂള്‍ തുടരുകയാണ്.
റോം: ചാംപ്യന്‍സ് ലീഗിലെ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിന്റെ ആദ്യമല്‍സരം ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിക്കെതിരേ. ഗ്രൂപ്പ് ഇയില്‍ നടക്കുന്ന മല്‍സരം ഇന്ന് രാത്രി 10.30 മണിക്ക് ഇറ്റലിയിലെ സാന്‍ പൗളോ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. മല്‍സരത്തിലെ മുന്‍ തൂക്കം ലിവര്‍പൂളിനാണ്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് ലിവര്‍പൂള്‍ തുടരുകയാണ്. വിര്‍ജിനല്‍ വാന്‍ ഡിജക്, മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നീ ലോകോത്തര താരങ്ങള്‍ തന്നെയാണ് ലിവര്‍പൂളിന്റെ ശക്തി. എന്നാല്‍, ഗോളി അലിസണ് ഇന്ന് കളിക്കാത്തത് ചെമ്പടയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
പരിക്കില്‍നിന്നും അലിസണ് പൂര്‍ണമായും മോചിതനായിട്ടില്ല. നപ്പോളിയാവട്ടെ ഈ സീസണില്‍ കളിച്ച മൂന്ന് മല്‍സരത്തില്‍ രണ്ടെണ്ണത്തില്‍ വിജയം കൈവരിച്ചു. യുവന്റസിനോട് തോറ്റങ്കിലും നാലിനെതിരേ മൂന്ന് ഗോള്‍ നേടി ലീഗില്‍ അവര്‍ തങ്ങളുടെ പ്രാതിനിധ്യം തെളിയിച്ചിട്ടുണ്ട്. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി വലന്‍സിയയെ നേരിടും. പ്രീമിയര്‍ ലീഗില്‍ ചെല്‍സി അവസാന മല്‍സരത്തില്‍ കരുത്തുകാട്ടിയിരുന്നു. വലന്സിയയാകട്ടെ സ്പാനിഷ് ലീഗില്‍ മികച്ച ഫോമോടെ ലീഗില്‍ ഒന്നാമത് തുടരുകയാണ്. മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍ മിലാന് സ്ലാവിയ പ്രാഗിനെ നേരിടുമ്പോള്‍ ഡച്ച് ക്ലബ്ബ് അയാകസ് ഫ്രഞ്ച് ക്ലബ്ബായ ലിലേയുമായി കൊമ്പുകോര്‍ക്കും.