സാവോപോളോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനോട് 2026 ലോകകപ്പിന് തയ്യാറാവാന്‍ ദേശീയ ടീം കോച്ച് കാര്‍ലോ ആന്‍സിലോട്ടി. നെയ്മര്‍ ബ്രസീലിന്റെ ലോകകപ്പിനായുള്ള പ്രധാന താരമാണ്. താരത്തില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ ടീമിന് നേടാനുണ്ട്. ലോകകപ്പിനായി നെയ്മര്‍ നന്നായി തയ്യറാവൂ. അതിനുള്ള സമയവും നെയ്മറിനുണ്ടെന്നാണ് കോച്ച് വ്യക്തമാക്കിയത്. നിലവില്‍ 33 കാരനായ നെയ്മര്‍ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായാണ് കളിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് താരം ഏറെ നാളായി വിശ്രമത്തിലായിരുന്നു. അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഫിറ്റാവാത്തതിനെ തുടര്‍ന്ന് താരത്തെ അന്തിമ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയിരുന്നു. സാന്റോസിനായി താരം 12മല്‍സരങ്ങളില്‍ നിന്നായി മൂന്ന് ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.