ചെല്‍സിയുടെ ദുരിതം തുടരുന്നു; ബ്രിങ്ടണോട് സമനില; യുനൈറ്റഡ് ഇന്നിറങ്ങും

മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ ടോട്ടന്‍ഹാമിനെ നേരിടും.

Update: 2022-01-19 07:12 GMT


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നേടാമെന്ന ചെല്‍സിയുടെ മോഹത്തിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ചെല്‍സി ഇന്നലെ ബ്രിങ്ടണോട് സമനില വഴങ്ങി. ഹക്കിം സിയാച്ചിലൂടെ ചെല്‍സി 28ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. എന്നാല്‍ വെബസ്റ്ററിലൂടെ ബ്രിങ്ടണ്‍ രണ്ടാം പകുതിയില്‍ തിരിച്ചടിക്കുകയായിരുന്നു.


ഇന്ന് ബ്രന്റ്‌ഫോഡിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറങ്ങും. ബ്രന്റ്‌ഫോഡ് ലീഗില്‍ 14ാം സ്ഥാനത്തും യുനൈറ്റഡ് ഏഴാം സ്ഥാനത്തുമാണ്. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ ടോട്ടന്‍ഹാമിനെ നേരിടും.




Tags:    

Similar News